Kozhikode

കോഴിക്കോട് ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു

കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ പുലര്‍ച്ചെയാണ് ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാഹനം സര്‍വീസ് നടത്തിയാല്‍ അടിച്ചുതകര്‍ക്കുമെന്ന് ഡിസംബര്‍ എട്ടിന് ഹര്‍ത്താലനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കല്ലേറില്‍ 20 കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു.

Related Articles

Leave a Reply

Back to top button