Kozhikode

സംസ്ഥാന മീറ്റിലെ അണ്ടർ 20 വനിതാ 100 മീറ്റർ ഹർഡിൽ അപർണ വീണ്ടും സ്വർണമണിഞ്ഞു

കോഴിക്കോട് : ഹർഡിൽസിൽ അപർണ റോയിയുടെ കുതിപ്പിന് കടിഞ്ഞാണിടാൻ ആരുമുണ്ടായില്ല. സംസ്ഥാന മീറ്റിലെ അണ്ടർ 20 വനിതാ 100 മീറ്റർ ഹർഡിൽസിലെ മിന്നും പ്രകടനം സൗത്ത് സോണിലും നടത്തി അപർണ സ്വർണം കഴുത്തിലണിഞ്ഞു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയായ ഈ മിടുക്കിയുടെ വീട് കോഴിക്കോട് കൂടരഞ്ഞിയാണ്. സൗത്ത് ഏഷ്യൻ മീറ്റിൽ രണ്ടാംസ്ഥാനമുണ്ടായിരുന്നു.

കൂട്ടുകാരി ആൻഡ്രോസ് ടോമിക്കാണ് മൂന്നാംസ്ഥാനം. തൃശ്ശൂർ സെന്റ് തോമസിൽ ബി.കോം ഒന്നാംവർഷം പഠിക്കുന്ന ആൻഡ്രോസിന്റെ സ്വദേശം ഇടുക്കിയാണ്.

റോയ് – ടീന ദമ്പതികളുടെ മകളാണ് അപർണ. ടോമിയും ബിന്ദുവുമാണ് ആൻഡ്രോസിന്റെ മാതാപിതാക്കൾ.

Related Articles

Leave a Reply

Back to top button