Koodaranji
അഖില കേരള വടംവലി മത്സരം മാർച്ച് 20 ഞായർ കോലാത്തുംകടവിൽ നടക്കും

കൂടരഞ്ഞി:പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം മാർച്ച് 20 ഞായർ കോലാത്തുംകടവിൽ നടക്കും.
കോഴിക്കോട് ഐ.ആർ.ഇ അസോസിയേഷൻ നിയന്ത്രിക്കുന്ന മത്സരത്തിൽ 25000 രൂപയാണ് ഒന്നാം സമ്മാനം. 20000 രൂപ രണ്ടാം സ്ഥാനക്കാർക്കും 15000 രൂപ മൂന്നാം സ്ഥാനക്കാർക്കും 10000 രൂപ നാലാം സ്ഥാനക്കാർക്കും ലഭിക്കും.
ഇതിന് പുറമെ 5 മുതൽ 16 വരേ സ്ഥാനങ്ങൾ നേടുന്നവർക്ക് 5000, 3000 എന്നി ക്രമത്തിൽ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:8943 571754/ 9061 22 1111







