Thiruvambady

പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർദ്ധനവിൽ പ്രതിഷേധിച്ചു.

തിരുവമ്പാടി: പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിൻ്റെയും വില വർദ്ധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ  ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ഓട്ടോറിക്ഷ കെട്ടിവലിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, സമ്മേളനവും നടത്തി.


തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ബോസ് ജേക്കബിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ഡി.സി.സി സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. 
മില്ലി മോഹൻ, മുഹമ്മദ് വട്ടപ്പറമ്പിൽ, ടോമി കൊന്നക്കൽ, ടി.ജെ കുര്യാച്ചൻ, മനോജ് വാഴെപ്പറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, യൂ.സി അജ്മൽ, മറിയാമ്മ ബാബു, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ലിസി സണ്ണി, അബ്രഹാം ജോസഫ് പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button