Kodanchery

കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അൻ്റോണിയൻ വിഷൻ പ്രവർത്തനം ആരംഭിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ അൻ്റോണിയൻ വിഷൻ എന്ന പേരിൽ സ്കൂൾ ടി.വി പ്രവർത്തനം ആരംഭിച്ചു. സ്കൂൾ വാർത്തകളും കുട്ടികളുടെ കലാപരമായ കഴിവുകളും ഏവർക്കും പരിചയപ്പെടുത്തുക എന്നതാണ് യൂട്യൂബ് അധിഷ്ഠിതമായ ടി.വി ചാനലിൻ്റെ ലക്ഷ്യം.

ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, ഡാലി ഫിലിപ്പ്, ബീന ജേക്കബ്, ഡൈന സെബാസ്റ്റ്യൻ, ദീപ മാത്യു, അനിൽ പി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സും വിവിധ ക്ലബ്ബുകളും സംയുക്തമായാണ് സ്കൂൾ ടി.വിയുടെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

Related Articles

Leave a Reply

Back to top button