Thiruvambady
എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ വനിതാദിനാചരണം നടത്തി

തിരുവമ്പാടി: ലോക വനിതാദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ വച്ച് വനിതാദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോഴിക്കോട് സൈബർ സെൽ എസ്.ഐ സത്യൻ കാരിയാട്ട് ക്ലാസെടുത്തു.
യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലീല വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സലില ഗോപിനാഥ്, നളിനാക്ഷി ടീച്ചർ, യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടൻ, സെക്രട്ടറി പി.എ ശേഖരൻ, ഡയറക്ടർ പ്രകാശൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി മേവിൻ പി.എസ്, തിരുവമ്പാടി ശാഖ സെക്രട്ടറി ഭാസി സി.ജി തുടങ്ങിയവർ പങ്കെടുത്തു.







