Mukkam

ആനിരാജ മൂന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി

മുക്കം : വോട്ടർമാരോട് സംവദിച്ചും വോട്ടഭ്യർഥിച്ചും വയനാട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനിരാജ തിരുവമ്പാടി മണ്ഡലത്തിൽ മൂന്നാംഘട്ട പ്രചാരണം പൂർത്തിയാക്കി. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കാരമൂലയിൽ നിന്നാണ് പ്രചാരണയാത്ര തുടങ്ങിയത്. തുടർന്ന്, മലയോരത്തിന്റെ വിവിധഭാഗങ്ങളിലായി ഇരുപതുകേന്ദ്രങ്ങളിൽ സ്വീകരണപരിപാടികളിൽ പങ്കെടുത്തു.

കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തോട്ടക്കാട്, എടലമ്പാട്ട്, സർക്കാർ പറമ്പ്, കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവ്, കാരാളി പറമ്പ്, പൊറ്റമ്മൽ, കാരക്കുറ്റി, മുക്കം നഗരസഭയിലെ ചേന്ദമംഗലൂർ, പൊറ്റശ്ശേരി, മുത്താലം, തടപ്പറമ്പ്, തിരുവമ്പാടി പഞ്ചായത്തിലെ തൊണ്ടിമ്മൽ, കരിമ്പാലക്കുന്ന്, കാവുമ്പുറം, പഞ്ചായത്ത് ബസാർ, വള്ളിയാട്, നൂറാംതോട്, പുലിക്കയം, പുല്ലൂരാംപാറ പള്ളിപ്പടി, പൊന്നാങ്കയം, കരിങ്കുറ്റി, മറിയപ്പുറം എന്നീ കേന്ദ്രങ്ങളിൽ പര്യടനത്തിനുശേഷം പാമ്പിഴഞ്ഞപാറയിൽനടന്ന പൊതുസമ്മേളനത്തോടെയാണ് വെള്ളിയാഴ്ചത്തെ പ്രചാരണം സമാപിച്ചത്.

എൽ.ഡി.എഫ്. നേതാക്കളായ ആർ. ലതാദേവി, നാസർ കൊളായി, ഇളമന ഹരിദാസ്, വി.പി. ജോയ്, കെ. ഷാജികുമാർ, കെ.പി. ചാന്ദ്നി, വിൽസൻ താഴത്തുപറമ്പിൽ, ജോളി ജോസഫ്, ജോണി ഇടശ്ശേരി, ഗുലാം ഹുസ്സയിൻ, പി.കെ. രതീഷ്, ഇ. രമേശ് ബാബു, ടി.എം. പൗലോസ്, മാത്യു ചെമ്പോട്ടിക്കൽ, വി.കെ. അബൂബക്കർ, എൻ. അബ്ദുൽ സത്താർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button