Mukkam
അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ നീക്കം ചെയ്യണമെന്ന് നഗരസഭാ അധികൃതർ
മുക്കം : മുക്കം നഗരസഭാ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, ഫ്ലക്സുകൾ, കമാനങ്ങൾ, ഹോർഡിങ്ങുകൾ കൊടിതോരണങ്ങൾ മുതലായവ സ്ഥാപിച്ച് ഏഴുദിവസത്തിനകം ഉടമസ്ഥർ തന്നെ നീക്കം ചെയ്യണമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
അല്ലാത്തപക്ഷം നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുമെന്നും സ്ഥാപിച്ചവർക്കെതിരേ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.