Kozhikode
കേരളത്തിൽ രണ്ടിടത്ത് എൻ.ഐ.എ റെയ്ഡ്.

കോഴിക്കോട്: കേരളത്തിലെ രണ്ടിടത്ത് എൻ.ഐ.എ റെയ്ഡ്. മലപ്പുറം ചേളാരിയിലും കണ്ണൂർ താണയിലുമാണ് റെയ്ഡ്. പ്രദേശിക പൊലീസിനെ വിവരം അറിയിക്കാതെ പുലർച്ചെ കൊച്ചിയിൽനിന്നെത്തിയ എൻ.െഎ.എ സംഘമാണ് റെയ്ഡ് നടത്തുന്നത്.
ചേളാരിയിൽ പോപുലർ ഫ്രണ്ട് നേതാവിന്‍റെ വീട്ടിലാണ് റെയ്ഡ്. റെയ്ഡിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ ചേളാരിയിലെ വീടിന് മുമ്പിൽ തടിച്ചുകൂടി.
കേരളത്തിന് പുറമെ ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലായി പത്തോളം ഇടങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഐ.എസ് കേസുമായി ബന്ധെപ്പട്ടാണ് റെയ്ഡ് നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് െചയ്തു.






