മാർച്ച് 21 ലോക വന ദിനാചരണത്തിൻറെ ഭാഗമായി വനഭാഗങ്ങൾ ശുചീകരിച്ചു

കോടഞ്ചേരി : തുഷാരഗിരി വന സംരക്ഷണ സമിതിയും ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ചേലേമ്പ്രയിലെ അധ്യാപക വിദ്യാർത്ഥികളും മാർച്ച് 21 ലോക വനദിനാചരണ പരിപാടിയുടെ അനുബന്ധമായി തുഷാരഗിരി ഇക്കോ ടൂറിസം മേഖലകളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷൻ പരിപാടികൾക്ക് നേതൃത്വം നൽകി.
‘കാടേറാം കാതോർക്കാം’ എന്ന പരിസ്ഥിതി ശുചീകരണ പരിപാടി എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. പ്രസന്നകുമാർ ഉദ്ഘാടനം നടത്തി. അസിസ്റ്റൻറ് പ്രൊഫസർ പി. പ്രദീഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. സുരേഷ് സ്വാഗതം പറഞ്ഞു.കോളേജ് പ്രിൻസിപ്പാൾ അനിൽകുമാർ കെ പി , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി ബഷീർ, വനസംരക്ഷണ സമിതി പ്രസിഡണ്ട് ദേവസ്യ ഇലവുങ്കൽ , ഡിടിപിസി മാനേജർ ഷെല്ലി മാത്യു,എടത്തറ സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മാരായ പി.ടി ഉമ്മുഷബീബ, ടി.ബിനോയ് , അപർണ ആനന്ദ് പി.ജി , അധ്യാപകരായ പനീഷ റോസ് , സുരേഖ പി .എം എന്നിവർ സംസാരിച്ചു. ഗോപിക .ഒ നന്ദി രേഖപ്പെടുത്തി.







