Mukkam

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാണണം:പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം വേണമെന്നാവശ്യ പ്പെട്ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത് അം​ഗ​ങ്ങ​ൾ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​ൻ പോ​ലും സൗ​ക​ര്യ​മൊ​രു​ക്കുന്നി ല്ലെന്നും പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രെ നേ​രി​ൽ ക​ണ്ട് സം​സാ​രി​ച്ച എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളോ​ട് ധി​ക്കാ​ര​പ​ര​മാ​യി പെ​റു​മാ​റു​ക​യും ഓ​ഡി​റ്റ് ഒ​ബ്ജ​ക്ഷ​ന്‍റെ പേ​ര് പ​റ​ഞ്ഞ് ഇ​വ​യൊ​ന്നും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന സ​മീ​പ​ന​ം സ്വീ​ക​രി​ച്ചെന്നും ഇ​ട​ത് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ മു​ത​ൽ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം ന​ൽ​കാ​മെ​ന്നും ആ​ശു​പ​ത്രി​യി​ൽ പ​ന്ത​ലും ക​സേ​ര​യും ഒ​രു​ക്കാ​മെ​ന്നു​മു​ള്ള പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​രു​ടെ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നും ഇ​ട​ത് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യു​ടേ​ത് രാ​ഷ്ടീ​യ നാ​ട​ക​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​പറഞ്ഞു.

Related Articles

Leave a Reply

Back to top button