Kozhikode

ചക്കിട്ടപാറയിൽ വീണ്ടും രൂക്ഷമായി വന്യമൃഗശല്യം

ചക്കിട്ടപാറ :പഞ്ചായത്തിലെ പെരുവണ്ണാമൂഴി,മുതുകാട്,ചെങ്കോട്ടക്കൊല്ലി,വട്ടക്കയം പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷം. വനഭൂമിയോടു ചേർന്നുള്ള കൃഷി ഭൂമിയിലേക്ക് വനാതിർത്തികളിലെ മരങ്ങളിലൂടെ കുരങ്ങ്,മലയണ്ണാൻ എന്നിവ പ്രവേശിച്ചാണു നാശം വിതയ്ക്കുന്നത്.സൗരവേലി പ്രവർത്തിക്കാത്തതിനാൽ കാട്ടാന,കാട്ടുപന്നി,മുള്ളൻപന്നി എന്നിവ കാർഷിക വിളകൾ നശിപ്പിക്കുകയാണ്.

ഇടവിളകൾ,തേങ്ങ,കരിക്ക്,അടയ്ക്ക,കൊക്കോ,വാഴ എന്നിവ‍ വന്യമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.പുഴയിൽ പലയിടങ്ങളിലും മരങ്ങൾ വീണ് കിടക്കുന്നതിനാൽ കുരങ്ങ് ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിഭൂമിയിൽ ഇറങ്ങി നാശം വിതയ്ക്കാൻ കാരണമാകുന്നുണ്ട്‌.

കൂടാതെ പുഴയിലെ ജലമൊഴുക്കും തടസ്സപ്പെടുകയാണ്. മരങ്ങൾ നീക്കിയില്ലെങ്കിൽ മഴക്കാലത്ത് മാലിന്യങ്ങൾ നിറയാൻ കാരണമാകും. വനം വകുപ്പ് അധികൃതർ പ്രശ്നപരിഹാരത്തിന് നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.വനാതിർത്തിയിലെ മരക്കൊമ്പ് മുറിച്ചു നീക്കാനും,സൗരവേലി പ്രവർത്തിപ്പിക്കാനും വനം വകുപ്പ് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന് പഞ്ചായത്ത് മെംബർ രാജേഷ് തറവട്ടത്ത് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button