Mukkam

ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നെ​തി​രേ പരാതി നൽകി

മുക്കം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നെ​തി​രേ കാ​ര​ശേ​രി സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് പ​രാ​തി ന​ൽ​കി.

മു​ന്പ് ന​ട​ന്ന പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും ബാ​ങ്കി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ർ​ച്ചിലാ​യ​തി​നാ​ൽ ത​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കാ​ര​ശേ​രി ബാ​ങ്കി​ന് കോ​ഴി​ക്കോ​ട്, താ​മ​ര​ശേ​രി താ​ലൂ​ക്കു​ക​ളി​ലാ​യി 23 എ​ടി​എ​മ്മു​ക​ളും ഒ​ൻ​പ​തു ബ്രാ​ഞ്ചു​ക​ളു​മു​ണ്ട്. ​എ​ടി​എ​മ്മു​ക​ളി​ലേ​ക്ക് പ​ണ​മെ​ത്തി​ക്കു​ന്ന​തി​നും ബ്രാ​ഞ്ചു​ക​ളി​ലേ​ക്കും തി​രി​ച്ചും പ​ണം കൊ​ണ്ട് പോ​കാ​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ൻ​പ​തി​നാ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ൽ പ​ണ​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലോ ടാ​ക്സി​ക​ളി​ലോ കൊ​ണ്ടു​പോ​വു​മ്പോ​ൾ പോ​ലീ​സി​ന് പി​ടി​ച്ചെ​ടു​ക്കാ​ൻ അ​ധി​കാ​ര​മു​ള്ള​തി​നാ​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ൽ ബാ​ങ്കി​ന്‍റെ ആ​വ​ശ്യ​ത്തി​നു​ള്ള പ​ണം കൊ​ണ്ടു​പോ​വു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ണ്ട്.

ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ വാ​ഹ​നം വി​ട്ടു ന​ൽ​കാ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ജ​ന​പ്രാ​ധി​നി​ത്യ നി​യ​മ​പ്ര​കാ​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കാ​ണി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണി​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃത്തി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യു​ണ്ടാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

Related Articles

Leave a Reply

Back to top button