Kozhikode
മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ വാഹനം പിടികൂടി

കോഴിക്കോട് .നമ്മുടെ കോഴിക്കോട് പദ്ധതിയുടെ ഭാഗമായുള്ള ‘മിഷന്‍ സുന്ദരപാതയോരം’ ശുചീകരണ പ്രവൃത്തിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയ മലാപ്പറമ്പ് – തൊണ്ടയാട് ബൈപ്പാസ് റോഡിൽ മാലിന്യം തള്ളിയ ഡ്രൈവറും വാഹനവും പിടിയില്‍. കെഎല്‍ 11 എ എൽ 3684 ടിപ്പർ ലോറിയാണ് പിടികൂടിയത്. രണ്ട് ദിവസത്തിനുളളിൽ മാലിന്യം തള്ളിയ സ്ഥലം പൂർവസ്ഥിതിയിലാക്കാനും പരിസര പ്രദേശങ്ങൾ ശുചീകരിക്കാനും ഡ്രൈവർക്ക് നിർദേശം നൽകി.
ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഷഫീര്‍ മുഹമ്മദ്, കെ സി സൗരവ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് വാഹനം പിടികൂടിയത്.
അനധികൃത മാലിന്യ നിക്ഷേപം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ‘9847764000
എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതുമാണ്.







