Kozhikode

എം.ബി.എ. വിദ്യാർഥിനിക്ക്‌ നേരെയുണ്ടായ ലൈംഗിക അതിക്രമം: പ്രതിയെ കണ്ടെത്തിയില്ല

കുന്ദമംഗലം: ഐ.ഐ.എമ്മിൽ എം.ബി.എ. വിദ്യാർഥിനിക്ക്‌ നേരെയുണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസിൽ സീനിയർ വിദ്യാർഥിയായ പ്രതിയെ കണ്ടെത്തിയില്ല. വിദ്യാർഥിനിയുടെ പരാതിയിൽ കുന്ദമംഗലം പോലീസ് സീനിയർ വിദ്യാർഥിയും യു.പി. സ്വദേശിയുമായ ശൈലേഷ് യാദവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പ്രതിയെ കണ്ടെത്താനുള്ള ഊർജിതശ്രമത്തിലാണ് പോലീസ്. ഇതിനായി ഇയാളുടെ പരിചയക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ ഫോൺകോൾ അടക്കമുള്ളവ നിരീക്ഷിച്ചുവരികയാണ്. സംഭവത്തിൽ വിദ്യാർഥിനിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി വിരുന്നിനുശേഷം ഹോസ്റ്റലിലെ ടെറസിനുമുകളിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയെ ആണ് വിദ്യാർഥിനി ആദ്യം വിവരമറിയിച്ചത്. തുടർന്ന് കുന്ദമംഗലം പോലീസിലും പരാതിനൽകി. പോലീസ് ഇൻസ്പെക്ടർ ആർ. സുജിത്ത്‌ കുമാറാണ് കേസന്വേഷിക്കുന്നത്

Related Articles

Leave a Reply

Back to top button