Kodanchery

കൂരോട്ടുപാറ സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു

കോടഞ്ചേരി: മുണ്ടൂര് വെച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കൂരോട്ടുപാറ ഓത്തിക്കൽ ബാബു (56) മരിച്ചു.

സംസ്കാരം ഇന്ന് (06-04-2021- ചൊവ്വ) ഉച്ച കഴിഞ്ഞ് കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ.

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മുണ്ടൂര് വെച്ചാണ് അപകടം നടന്നത്.

ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.

ഭാര്യ: മേരി കൂടരഞ്ഞി മംഗലത്തിൽ കുടുംബാംഗം.

മകൻ: നീരജ്.

മരുമകൾ: ടീന പുല്ലാട്ട് ( മണ്ണാർക്കാട്).

Related Articles

Leave a Reply

Back to top button