Kozhikode

വാക്സിനേഷൻ ക്യാമ്പ് തുടങ്ങി

കോഴിക്കോട് : നടൻ മാമുക്കോയയ്ക്ക് വാക്സിൻ നൽകിക്കൊണ്ട് കോഴിക്കോട് ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ കോവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. ജില്ലാ ആരോഗ്യവിഭാഗം, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ചക്കോരത്തുകുളത്തെ റോട്ടറി യൂത്ത് സെന്ററിലാണ് പരിപാടി. 45-നുമേൽ പ്രായമുള്ള 1200 പേർക്ക് വാക്സിൻ നൽകാനുള്ള സൗകര്യമാണ് ഒരുക്കിയത്. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന പരിപാടി ശനിയാഴ്ച സമാപിക്കും.

ക്ലബ്ബ് പ്രസിഡന്റ് അനസ് രാജഗോപാൽ അധ്യക്ഷനായി. സി.എം. അബൂബക്കർ, സേതു ശിവശങ്കർ, എ. മണി, എൽസ അലക്‌സാണ്ടർ, ഡോ. മോഹൻദാസ്, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button