Thiruvambady

അഴുക്കുചാലിൽ വീണ് വീട്ടമ്മയുടെ വാരിയെല്ലൊടിഞ്ഞ സംഭവം: നഷ്ടപരിഹാരം തേടി കുടുംബം നിയമനടപടിക്ക്

തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽവീണ് വീട്ടമ്മയുടെ വാരിയെല്ലൊടിഞ്ഞ സംഭവത്തിൽ നഷ്ടപരിഹാരം തേടി കുടുംബം കോടതിയിലേക്ക്.

ഗുരുതര പരിക്കേറ്റ് ഓമശ്ശേരി സ്വകര്യ ആശുപത്രിയിൽ കഴിയുന്ന തിരുവമ്പാടി മിൽമുക്ക് ഓമശ്ശേരി വീട്ടിൽ അബ്ദുല്ലയുടെ ഭാര്യ നഫീസ(65)യുടെ കുടുംബമാണ് നീതിതേടുന്നത്. കരാർ കമ്പനിക്കെതിരേ നിയമനടപടി സ്വീകരിച്ചതായി മകൻ ഒ.എ. ഇംത്തിയാസ് മാതൃഭൂമിയോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടിനാണ് സമീപത്തെ പളിയിൽ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകവെ ഇവർ അപകടത്തിൽപ്പെടുന്നത്. വാരിയെല്ലിനും പുറമെ ശ്വാസകോശത്തിനും സാരമായ പരിക്കുണ്ട്.

അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായാണ് അഴുക്കുചാൽ പണിതിരിക്കുന്നത്. അപൂർവം ഇടങ്ങളിൽ മാത്രമേ സ്ലാബുകൾ നിർമിച്ചുളളൂ. ഇത് മൂലം കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് ആവർത്തിക്കുകയാണ്.

Related Articles

Leave a Reply

Back to top button