Omassery

പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽ പ്പെട്ട വിദ്യാർത്ഥി മരിച്ചു

ഓമശ്ശേരി: ആലിന്തറ കരുവൻപൊയിൽ പുത്തങ്ങൽ വാപ്പിനകത്ത് നിസാറിന്റെ മകൻ സ്വാലിഹ് (17) ആണ് ഇന്ന് (05-07-2020- ഞായർ) രാവിലെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്.

മടവൂർ മുക്ക് കുന്നത്തു പള്ളി ദർസ് വിദ്യാർത്ഥിയായിരുന്നു.

കഴിഞ്ഞ ദിവസം ആലിന്തറ മാതോലത്തു കടവ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടതായിരുന്നു.

ഫയർഫോഴ്സ് എത്തിയപ്പോഴെക്കും നാട്ടുകാരുടെ സഹായത്താൽ രക്ഷപ്പെടുത്തി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ എത്തിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

Related Articles

Leave a Reply

Back to top button