Mukkam

എൽ.ഡി.എഫ്. വനിതാ കൺവെൻഷൻ നടത്തി

മുക്കം : വയനാട് പാർലമെൻറ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം വനിതാ കൺവെൻഷൻ കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡൻറ് പി. വസന്തം ഉദ്ഘാടനം ചെയ്തു.

ഗീതാ വിനോദ് അധ്യക്ഷയായി. ഇ.കെ. വിജയൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗവാസ്, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.പി. ജമീല, മുക്കം നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.പി. ചാന്ദിനി, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ടി. വിശ്വനാഥൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് വി. ഭാഗ്യക്ഷ്മി, സി.പി.എം. തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ. വിനോദ്, എൽ.ഡി.എഫ്. തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. മോഹനൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button