Kozhikode
അശ്രദ്ധമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് ചെവി കടിച്ച് മുറിച്ചതായി പരാതി

നാദാപുരം: വിഷു ദിനത്തില്‍ അശ്രദ്ധമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് ചെവി കടിച്ച് മുറിച്ചതായി പരാതി. കോടഞ്ചേരി സ്വദേശി മീത്തലെ കോമത്ത് കുമാരന്റെ (56) ചെവി കടിച്ച് മുറിച്ചതായാണ് പരാതി.
സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു. വെള്ളൂര്‍ കോടഞ്ചേരി പ്രധാനമന്ത്രി റോഡില്‍ വിഷുദിവസം രാത്രി എട്ടേകാലോടെയാണ് സംഭവം.
കുമാരന് സ്കൂട്ടറില്‍ വെള്ളൂരില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രതിയായ ആള് അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പ്രതി ബൈക്കില്‍ നിന്ന് ഇറങ്ങി വന്ന് ചെവി കടിച്ച് പറിച്ചെടുക്കുകയായിരുന്നെന്ന് കുമാരന് പോലീസില്‍ മൊഴി നല്കി.






