Thamarassery

നമ്പർ പ്ലേറ്റില്ലാതെ ക്രെയിനുകൾ സർവീസ് നടത്തുന്നെന്ന് പരാതി

താമരശ്ശേരി∙ ക്രെയിനുകളും മറ്റും നമ്പർ പ്ലേറ്റ് ഇല്ലാതെ സർവീസ് നടത്തുന്നതായി പരാതി. പ്രകൃതി വാതക പൈപ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത ക്രെയിനുകൾ ഉപയോഗിക്കുന്നത്. വാഹനങ്ങളുടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്തതുകൊണ്ടാണ് നമ്പർ ഇല്ലാത്തതെന്നാണ് സൂചന. ഇതു മൂലം അപകടങ്ങളും മറ്റും ഉണ്ടായാൽ നഷ്ടപരിഹാരം പോലും കിട്ടാൻ സാധ്യതയുമില്ല. നമ്പർ ഇല്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button