Kozhikode

കിലോ 220 രൂപ; ഉത്സവ സീസൺ തീർന്നിട്ടും പിടിതരാതെ കോഴിവില

കോഴിക്കോട് ∙ ഈസ്റ്റർ,  വിഷു ആഘോഷങ്ങൾ കഴിഞ്ഞിട്ടും കോഴിയിറച്ചിയുടെ വില ഉയർന്നു തന്നെ. ലഗോൺ കോഴി ഇറച്ചിക്ക്  കിലോ 160 രൂപയും ബ്രോയിലർ കോഴി ഇറച്ചിക്ക് കിലോ 220 രൂപയുമാണ് ഇന്നലെ വില.  സാധാരണ ആഘോഷ ദിവസങ്ങളിൽ കയറുന്ന വില പിന്നീട് കുറയാറാണ് പതിവ്. എന്നാൽ, കച്ചവടക്കാർ തോന്നിയപോലെ വിലകൂട്ടുകയാണെന്ന് ആരോപണമുണ്ട്.  

 അതേസമയം കോഴികളുടെ വരവ് കുറയുന്നതും ആഭ്യന്തര ഉത്പാദനത്തിലുള്ള കുറവുമാണ് വില ഉയർന്നു നിൽക്കാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

  കനത്ത ചൂടു കാരണം തമിഴ്നാട്ടിലും കേരളത്തിലും കോഴി ഉത്പാദനം കുറഞ്ഞിരിക്കയാണ്. ഈസ്റ്ററിനു മുൻപ് ബ്രോയിലർ കോഴി ഇറച്ചിക്ക് 160 രൂപ മുതൽ 170 രൂപയായിരുന്നു വില. ഇതാണ് ഒറ്റയടിക്ക് ഏതാണ്ട് 50 രൂപ വരെ ഉയർന്നത്. കോഴിത്തീറ്റയുടെ വില 50 കിലോയുടെ ചാക്കിനു 250 രൂപ വരെ ഉയർന്നതും കോഴിയുടെ വില കൂടാൻ കാരണമായിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്.

Related Articles

Leave a Reply

Back to top button