തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രവർത്തനങ്ങൾ ഊർജിതമാണ്; വിമർശനങ്ങൾ കാര്യമാക്കുന്നില്ല; പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസറ്റീവ് കേസുകൾ കൂടി വരുന്ന സാഹചര്യത്തെ നിയന്ത്രണവിധേയമാക്കാൻ ആവശ്യമായ നടപടികൾ പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു എന്നും, മേഗാ വാക്സിനേഷൻ കേമ്പുകൾ എല്ലാ വ്യാഴാഴ്ച്ചയും നടത്താൻ തീരുമാനിക്കുകയും ഒന്നാം ഘട്ടം പൂർത്തീകരിക്കുകയും ചെയ്തതായും. വാർഡ് തലത്തിൽ ആർ.ആർ.ടി പുനസംഘടിപ്പിച്ചു കഴിഞ്ഞു എന്നും. ആർ.ആർ.ടി വളണ്ടിയർമാർക്കുള്ള പരിശീലനം നൽകാനും തീരുമാനിച്ചു എന്നും. വാർഡ് തലത്തിൽ ആശ വർക്കർമാരുടെ യോഗം ചേരാനും അവരുടെ പ്രവർത്തനം വിലയിരുത്താനും തീരുമാനിച്ചു കഴിഞ്ഞു എന്നും പഞ്ചായത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.
വെള്ളിയാഴ്ച്ച ഗ്രാമപഞ്ചായത്തിലെ മുഴുവൻ വ്യാപാര സ്ഥാപനത്തിലേയും ജീവനക്കാർക്കും, ഓട്ടോ-ടാക്സി – ഗുഡ്സ് തൊഴിലാളികൾക്കുമായി മേഗാ കോവിഡ് ടെസ്റ്റ് കേമ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു.
എന്നാൽ ഈ വിമർശനങ്ങളെ കാര്യമാക്കുന്നില്ല എന്നും കോവിഡ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി തന്നെയാണ് പഞ്ചായത്ത് പരിധിയിൽ നടക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ പറഞ്ഞു.







