Kodiyathur

തോട്ടുമുക്കത്ത് സംസ്ഥാനതല വടംവലി മത്സരം നടന്നു

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റും ഐ.ആർ.ഇ വടംവലി സംസ്ഥാന അസോസിയേഷനും സംയുക്തമായി തോട്ടുമുക്കത്ത് സംസ്ഥാനതല വടംവലി മത്സരം സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി 38 ടീമുകൾ പങ്കെടുത്ത വടംവലി മത്സരം സാംസ്കാരിക ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. മത്സരത്തിൽ ഷാഡോസ് കരിയോടി പാലക്കാടിനെ പരാജയപ്പെടുത്തി ജെ.ആർ.പി അഡ്മാസ് മുക്കം ചാമ്പ്യന്മാരായി.

ഗ്രാൻഡ്സ്റ്റാർ പുളിക്കൽ മലപ്പുറം, അവാന വെള്ളച്ചിമൂല വയനാട് എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. തോട്ടുമുക്കം എസ്.എൻ.ഡി.പി ശാഖായോഗം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻറും മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനുമായ യു ഷറഫലി ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button