Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു

തിരുവമ്പാടി പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് വാക്സിനേഷൻ കേന്ദ്രമായ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഹെൽപ് ഡെസ്ക് മുഖേനയുള്ള വാക്സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആശ്വാസകരമായി. ഡി വൈ എഫ് ഐ തിരുവമ്പാടി ഈസ്റ്റ് മേഖല സെക്രട്ടറി ജിബിൻ പി ജെ, അജയ് ഫ്രാൻസി, മെവിൻ പി സി, മിഥുൻ സാരങ്, ഇജാസ് തുടങ്ങിയവർ നേതൃത്വം നൽകി.







