Kerala

കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ; ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതൽ കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. 24 – 48 മണിക്കൂർ കൂടുമ്പോൾ ഇവരെ പരിശോധിക്കണം. ഇവർക്ക് കൂടുതൽ ലക്ഷണങ്ങൾ പ്രകടമായാൽ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നൽകണമെന്നും മാർഗരേഖയിൽ പറയുന്നു.

രോഗ തീവ്രതയനുസരിച്ച് നൽകേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും പുതിയ മാർഗരേഖയിൽ വ്യക്തമായ നിർദ്ദേശമുണ്ട്. സി കാറ്റഗറിയിൽ വരുന്ന ഗുരുതരാവസ്ഥയിലുള്ളവർക്ക് ഫാബിപിറാവിൻ, ഐവർമെക്സിൻ തുടങ്ങിയ മരുന്നുകൾ നൽകാം. റെംഡിസിവർ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഓക്സിജൻ ആവശ്യമുള്ള രോഗികൾക്ക് മാത്രം നൽകിയാൽ മതി.

പ്ലാസ്മ തെറാപ്പി ആവശ്യമെങ്കിൽ രോഗം ബാധിച്ച് ഏഴ് ദിവസത്തിനുള്ളിൽ നൽകാം. രണ്ടാം തരംഗത്തിൽ രോഗ ലക്ഷണങ്ങൾക്കുറഞ്ഞവർ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ മാർഗരേഖ ഇറക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button