Thamarassery
പി.സി മുക്ക് -പൂക്കോട്,തേക്കും തോട്ടം റോഡ് പ്രവൃത്തി മെയ് 20നകം പൂർത്തികരിക്കും

താമരശ്ശേരി: പി.സി മുക്ക് – പൂക്കോട്-തേക്കും തോട്ടം റോഡ് പണിയിലെ കാലതാമസവും ഉത്തരവാദിത്വമില്ലായ്മയും സംബന്ധിച്ച് 19-ാം വാർഡ് യു ഡി എഫ് കമ്മിറ്റി കരാറുകാരനെതിരെ ഇടപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് മെംബർ റംസീന നരിക്കുനിയുടെ നേതൃത്വത്തിൽ കരാറുകാരനുമായി എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
ചർച്ചയിൽ പി.എസ് മുഹമ്മദലി, വാർഡ് മെംബർ ബുഷ്റ അഷ്റഫ്, വി.എം അബ്ദുല്ലക്കോയ ഹാജി, കെ.കെ അബൂബക്കർ, കെ.കെ അബു മാസ്റ്റർ, എം പി അൻവർ, പി.കെ.എം കോയ എന്നിവർ പങ്കെടുത്തു. ചർച്ചയിൽ മെയ് 20നകം മുഴുവൻ വർക്കുകളും പുർത്തീതരിക്കുമെന്ന് ഉറപ്പ് നൽകിയതായി അറിയിച്ചു.





