Kozhikode

കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മാനസികാരോഗ്യ വിഭാഗം ഒ.പി. ഇന്നുമുതൽ


കൊടുവള്ളി: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാസംതോറും നടത്തുന്ന മാനസികാരോഗ്യവിഭാഗം ഒ.പി. 27 മുതൽ കൊടുവള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തനമാരംഭിക്കും.

എല്ലാ മാസവും നാലാമത്തെ ചൊവ്വാഴ്ചയാണ് ഒ.പി. പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവും മെഡിക്കൽ ഓഫീസർ റിൻസി ആൻറണിയും അറിയിച്ചു.

Related Articles

Leave a Reply

Back to top button