Mukkam

മു​ക്കം സി​എ​ച്ച്സി​യി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്തതിൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു

മു​ക്കം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും മു​ക്കം സി​എ​ച്ച്സി​യി​ൽ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് നാ​ല് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. നി​ല​വി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​നും കോ​വി​ഡ് ടെ​സ്റ്റും ഒ​പി​യും ന​ട​ക്കു​ന്ന​ത് അ​ടു​ത്ത​ടു​ത്താ​യ​തി​നാ​ൽ രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. കോ​വി​ഡ് ടെ​സ്റ്റ് സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ അ​നാ​വ​ശ്യ തി​ര​ക്ക് സൃ​ഷ്ടി​ക്കു​ന്ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​തേ സ​മ​യം നേ​ര​ത്തെ ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്ന​ത് മ​ണാ​ശേ​രി സ്കൂ​ളി​ൽ ആ​യി​രു​ന്നു​വെ​ന്നും ഇ​പ്പോ​ൾ സ്കൂ​ൾ ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ​ന്നും നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​കെ. ഷാ​ജി പ​റ​ഞ്ഞു. വി​ഷ​യം സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. മേ​യ് അ​ഞ്ചി​ന​കം പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​മെ​ന്നും ജ​ന​ങ്ങ​ൾ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​ന്നി​ല്ല​ന്നും ജ​ന​ങ്ങ​ളു​ടെ പ​ര​മാ​വ​ധി സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ന് ജു​നൈ​ദ് പാ​ണ്ടി​ക​ശാ​ല, മു​ൻ​ദി​ർ ചേ​ന്ദ​മം​ഗ​ല്ലൂ​ർ, അ​നൂ​പ്, നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി

Related Articles

Leave a Reply

Back to top button