Kozhikode
എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ചു

കോഴിക്കോട് ∙ പരീക്ഷണമായി മാറിയ പരീക്ഷാ കാലത്തിനു വിട; മലയാളം രണ്ടാംപേപ്പറോടെ എസ്എസ്എൽസി പരീക്ഷകളും അവസാനിച്ചു. പ്ലസ് ടു പരീക്ഷ 26 ന് പൂർത്തിയായിരുന്നു. കോവിഡ് രണ്ടാം തരംഗം ഉയർത്തിയ വെല്ലുവിളികളോട് പൊരുതിയാണ് പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ പൂർത്തിയായത്.
എന്നാൽ മേയ് 5നു നടക്കേണ്ട ഐടി പ്രാക്ടിക്കൽ പരീക്ഷ എന്നു നടത്തുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടില്ല. സംസ്ഥാനത്തൊട്ടാകെ മുന്നൂറിലധികം വിദ്യാർഥികളാണ് കോവിഡ് പോസിറ്റീവായി പരീക്ഷയ്‌ക്കെത്തിയത്. പ്രത്യേക ഹാളിലായിരുന്നു ഇവർക്ക് പരീക്ഷ . മാർച്ചിൽ തന്നെ പരീക്ഷ നടത്തിയിരുന്നെങ്കിൽ ഇത്രയും രോഗബാധിതർ പരീക്ഷയ്‌ക്കെത്തേണ്ടി വരില്ലായിരുന്നെന്ന ആരോപണവും ഉയർന്നു.







