Thiruvambady
തിരുവമ്പാടി പഞ്ചായത്തിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 2,12,14 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും, വാർഡ് 7,15 എന്നിവയിൽ 2 പേർക്ക് വീതവും, വാർഡ് 8ൽ 3 പേർക്കും, വാർഡ് 10ൽ 4 പേർക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് കെ എം സി ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാർഡ് പതിനൊന്നിലെ ഒരു വ്യക്തി ഇന്നലെ രാത്രി മരണപ്പെട്ടു. ഇന്ന് തിരുവമ്പാടി കുടുംമ്പാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൗണ്ടിങ് ഏജന്റമാർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി. കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയതിനെ തുടർന്ന് തിരുവമ്പാടി പഞ്ചായത്തിലെ വാർഡ് 10,14,17,3 എന്നിവ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.







