Mukkam

തിരുവമ്പാടി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിക്ക് പുതിയ നേതൃത്വം

മുക്കം : തിരുവമ്പാടി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. പ്രസിഡൻ്റായി ഹർഷിദ് നൂറാം തോട്, ജനറൽ സെക്രട്ടറിയായി അലിവാഹിദ്, ട്രഷററായി സുഹൈൽ തിരുവമ്പാടി, വൈസ് പ്രസിഡന്റുമാരായി തൻസീർ പുതുപ്പാടി, എ.പി നിഷാൽ, യൂസുഫ് കൂടരഞ്ഞി എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി ഷബീൽ കൊടിയത്തൂർ, ഖലീൽ യാസീൻ, ഷറഫുദ്ധീൻ ആലിന്തറ തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
ജില്ല സെക്രട്ടറി അൻസാർ പെരുവയൽ റിട്ടേർണിംഗ് ഓഫീസറായി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എം.ടി മുഹ്സിൻ ബാലകേരളം ജില്ല കോർഡിനേറ്റർ സി.പി റിയാസ്, ജില്ലാകമ്മിറ്റി അംഗം പി.സി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button