Kozhikode
തപാല്‍വോട്ട്: കോഴിക്കോട് ജില്ലയിൽ 4527 അപേക്ഷകള്‍

അവശ്യസര്വീസുകാര്ക്കുള്ള തപാല്‍വോട്ടിനായി കോഴിക്കോട് ജില്ലയില്‍ സമര്‍പ്പിച്ചത് 4527 അപേക്ഷകള്‍. ഹാജരാകാനാവാത്ത സമ്മതിദായകര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യസര്വീസുകാര്ക്ക് തപാല്‍വോട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് അവസരം നല്‍കിയത്.
വടകര 183,കുറ്റ്യാടി 329,നാദാപുരം 227,കൊയിലാണ്ടി 490,പേരാമ്പ്ര 663,ബാലുശ്ശേരി 653,എലത്തൂര്‍ 574,കോഴിക്കോട് നോര്‍ത്ത് 234,കോഴിക്കോട് സൗത്ത് 104,ബേപ്പൂര്‍ 127,കുന്ദമംഗലം 549,കൊടുവള്ളി 210,തിരുവമ്പാടി 184.







