Kozhikode

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ

നാദാപുരം: സ്വർണം കവർച്ചചെയ്ത കേസിലെ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി പോലീസ് പിടിയിൽ. കടമേരി തെയ്യത്താംകാട്ടിൽ ഷബീറി(32)നെയാണ് നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സുന്ദരൻ അറസ്റ്റ് ചെയ്തത്.

നാലാഴ്ചമുമ്പാണ് എളയടത്ത് വോളിബോൾ കളികഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തെ ആക്രമിച്ച് പന്തിരീക്കര സ്വദേശി ചെമ്പുനടക്കണ്ടിയിൽ അജ്‌നാസി(30)നെ തട്ടിക്കൊണ്ടുപോയത്. അക്രമസംഭവത്തിൽ വില്യാപ്പള്ളി കണിയാംകണ്ടി പാലം കുന്നോത്ത് മുഹമ്മദി(30)നെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. സംഭവത്തോടനുബന്ധിച്ച് അഞ്ചുപേരെ ഇതിനകം പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്ന് പേരെകൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരു കിലോ സ്വർണം കവർച്ചചെയ്ത കേസിൽ അജ്‌നാസടക്കമുള്ള ഏഴുപേർക്കെതിരേ നേരത്തേ പോലീസ് കേസെടുത്തിരുന്നു.

Related Articles

Leave a Reply

Back to top button