Kozhikode

നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം; പൊതുജനങ്ങൾക്കും പരാതി അറിയിക്കാം

ജില്ലയിൽ കോവിഡ് കേസുകൾ അനുദിനം ഉയരുന്ന സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോൾ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിർബന്ധമായും കടയുടെ/സ്ഥാപനത്തിൻ്റെ മുന്നിൽ പ്രദർശിപ്പിക്കേണ്ടതാണ്, ഇത് 30 ചതുരശ്ര അടിക്ക് 1 വ്യക്തി എന്ന നിലയിലാണ് അനുവദിച്ചിരിക്കുന്നത്.

മാനദണ്ഡങ്ങൾ ലംഘിക്കുന്ന കടകൾ/ സൂപ്പർ മാർക്കറ്റ്/സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കടകൾക്ക് മുന്നിൽ ഒത്തുചേരലുകൾ ഉണ്ടാകരുതെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘നമ്മുടെ കോഴിക്കോട്’ അപ്ലിക്കേഷനിലെ SOS ബട്ടണിലെ “റിപ്പോർ‌ട്ട് ഇഷ്യൂ (Report an Issue )” ഓപ്‌ഷൻ ഉപയോഗപ്പെടുത്തി പരാതികൾ പൊതുജനങ്ങൾക്ക് അയക്കാവുന്നതാണെന്നും ഇത്തരം പരാതികൾ ജില്ലാ കലക്ടർ നേരിട്ട് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button