Thiruvambady

വേനൽമഴ: മലയോരത്ത് കനത്തനഷ്ടം

ഇന്നലെ വൈകീട്ടുപെയ്ത പെരുമഴയിലും കാറ്റിലും മലയോരത്ത് വ്യാപക നാശനഷ്ടം. നിർമാണത്തിലിരിക്കുന്ന കൂമ്പാറ-കക്കാടാംപൊയിൽ റോഡിലെ ചുരം ഭാഗം തകർന്നു. റോഡിൽ മെറ്റലും കല്ലുകളും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. റോഡിന്റെ വശങ്ങളിൽ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്.

ആഞ്ഞുവീശിയ കാറ്റിൽ മലയോര പഞ്ചായത്തുകളിൽ വ്യാപക വിളനാശവുമുണ്ടായി. മിക്കയിടങ്ങളിലും വൈദ്യുതിബന്ധവും തകരാറിലായി. കനത്തമഴയാണ് ലഭിച്ചത്. പുഴകളിലും തോടുകളിലും ഉൾപ്പെടെ ജലസ്രോതസ്സുകളിൽ ജലവിതാനവും ഉയർന്നിട്ടുണ്ട്. ‌

Related Articles

Leave a Reply

Back to top button