Thiruvambady

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പഞ്ചായത്തിന് സഹായഹസ്തവുമായി വിവിധ സംഘടനകൾ

തിരുവമ്പാടി സോളിഡാരിറ്റി യൂത്ത് വിംഗ്, ജി സി എം മടപ്പള്ളി വാട്സാപ് കൂട്ടായ്മ എന്നിവരുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സഹായഹസ്തം നൽകി. സോളിഡാരിറ്റി യൂത്ത് വിംഗിന്റെ വകയായി സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവയും ജി സി എം മടപ്പള്ളി വാട്‌സ്ആപ്പ് ഗ്രൂപ്പിന്റേതായി പൾസ് ഓക്സീമീറ്ററും പഞ്ചായത്തിന് സംഭാവന ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളികാട്ട് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മെമ്പർമാരായ ലിസി മാളിയേക്കൽ, ഷൗക്കത്ത് കൊല്ലളത്തിൽ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button