Kodanchery

കോടഞ്ചേരി; ചെമ്പുകടവിന് ഇനി പുതിയപാലം; പ്രാരംഭ പ്രവർത്തി ആരംഭിച്ചു

കോടഞ്ചേരി: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമായികൊണ്ട് ചെമ്പുകടവിന് ഇനി പുതിയ പാലം ഒരുങ്ങുന്നു, നിർമ്മാണ പ്രവർത്തനത്തിന്റെ മുന്നോടിയായി പ്രാഥമിക പരിശോധനകളും, സ്ഥലം അളക്കലും നടന്നു.

ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർ ശ്രീ. പത്മനാഭൻ, എഞ്ചിനീയർ മുഹമ്മദ് വാജിൽ തുടങ്ങിയവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

ചെമ്പുകടവിലെ പഴയ പാലത്തിന് ഉയരം കുറവായതിനാൽ മഴക്കാലങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറുന്നത് പതിവ് സംഭവമാണ്, വെള്ളം കയറിയാൽ മണിക്കൂറുകളോളം കാത്തുനിൽക്കണം പാലം വഴി യാത്ര ചെയ്യാൻ, ഈ പ്രശ്നത്തിനാണ് പുതിയ പാലം വരുന്നതോടെ പരിഹാരമാകുന്നത്.

Related Articles

Leave a Reply

Back to top button