Thiruvambady

തിരുവമ്പാടിയിൽ ഇന്ന് രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്നു നടത്തിയ 32 പേരുടെ ആൻറിജൻ പരിശോധനയിൽ മുക്കം മുനിസിപ്പാലിറ്റിയിൽ ഉള്ള രണ്ടു പേർക്കും, തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്, 9, 14 എന്നീ വാർഡുകളിൽ ഉള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്, 12 പേർ ഇന്ന് രോഗവിമുക്തരായി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ 112 പേർ നിലവിൽ കോവിസ് ചികിത്സയിലുണ്ടെന്നും. ഇവരിൽ 95 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരാണെന്നും

ഇന്ന് 40 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനയും നടത്തി എന്നും, ഇതിൻറെ ഭലം പിന്നീട് ലഭ്യമാകുകയുള്ളൂ എന്നും.

കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് 150 പേർക്ക് കോവിഡ് വാക്സിൻ ഫസ്റ്റ് ഡോസ് നൽകിയതായും, പഞ്ചായത്ത് പ്രദേശത്തെ കിടപ്പ് രോഗികളായ 11 പേർക്ക് നാളെ വീടുകളിൽ ചെന്ന് വാക്സിൻ നൽകുന്നതാണെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button