Omassery

ജനകീയഹോട്ടൽ ഉദ്ഘാടനം ചെയ്തു

ഓമശ്ശേരി : കേരള സർക്കാരിന്റെ ‘വിശപ്പു രഹിതം’ പദ്ധതിയുടെ ഭാഗമായി ഒരു വർഷം മുമ്പ്‌ ഓമശ്ശേരിയിൽ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടൽ കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിൽ കൊടുവള്ളി എം.എൽ.എ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ കുടുംബശ്രീയും സിവിൽ സപ്ലൈസുമുൾപ്പടെ യോജിച്ചാണ് 20 രൂപയ്ക്ക്‌ ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്‌.

വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷനായി. സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, നാസർ എസ്റ്റേറ്റ്‌ മുക്ക്‌, എസ്‌.പി. ഷഹന, ദീപുരാജു, പി.വി. അബ്ദുൽ റഹ്മാൻ, യു.കെ. അബു ഹാജി, യു.കെ. ഹുസൈൻ, കെ. ആനന്ദകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button