Kodanchery

പാലിൽ വെള്ളം; കലക്ഷൻ ഏജൻ്റിനെ ക്ഷീര വികസന ഓഫീസർ കയ്യോടെ പിടികൂടി

കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിലേക്ക് തെയ്യപ്പാറ ഭാഗത്ത് നിന്ന് പാൽ ശേഖരിക്കുന്ന തണലിമാലിൽ ഷിജുവിനെയാണ് പാലിൽ മായം ചേർത്തതിനെ തുടർന്ന് ക്ഷീര വികസന ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധനയിൽ കയ്യോടെ പിടികൂടിയത്.സംഘം സെക്രട്ടറിയുടേയും, പ്രസിഡൻ്റിൻ്റെയും സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന നടന്നത്.

പരിശോധനയിൽ പാലിൽ ഉയന്ന തോതിൽ വെള്ളം ചേർത്തതായി കണ്ടെത്തി. ഇദ്ദേഹത്തെ ജോലിയിൽ നിന്നും മാറ്റി പകരം ആളെവെക്കാനും, നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി. ഷിജു പാൽ ശേഖരിക്കുന്നതിനു പുറമെ ക്ഷീരകർഷകൻ കൂടിയാണ്. മായം ചേർത്ത ജീവനക്കാരന് ക്ഷീര സഹകരണ സംഘം ബോർഡ് അംഗത്തിൻ്റെ അടുത്ത ബന്ധുവാണെന്നും, അവരിൽ നിന്നും വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഡി വൈ എഫ് ഐ തെയ്യപ്പാറ യൂനിറ്റ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button