Thamarassery

ഗൈനക്കോളജി വിഭാഗത്തിന് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

താമരശ്ശേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021 -22 പദ്ധതി തുക ഉപയോഗിച്ച്
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിലേക്ക് കോവിഡ് പ്രതിരോധത്തിന് ആവശ്യമുള്ള ഉപകരണങ്ങൾ കൈമാറി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് ബാബു കളത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി സുനീർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖ് അലി, ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.എം രാധാകൃഷ്ണൻ, ഷഹന എസ്.പി, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ, കൊടുവള്ളി ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ കെ.എം അഷ്റഫ് മാസ്റ്റർ, നിധീഷ് കല്ലുള്ളതോട്, സുമ രാജേഷ്, കൗസർ മാസ്റ്റർ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. സഹദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, നഴ്സിങ് സൂപ്രണ്ട് ബെറ്റി വർക്കി എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി സ്വാഗതവും ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ബിജിൻ പി ജേക്കബ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button