Kozhikode

വാഹനരജിസ്ട്രേഷൻ, പുതുക്കൽ, ഫിറ്റ്നസ് ടെസ്റ്റ് 21 മുതൽ

കോഴിക്കോട്: ആർ.ടി. ഓഫീസ് പരിധിയിൽ വാഹന രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് ടെസ്റ്റ് സേവനങ്ങൾ ഈമാസം 21 മുതൽ ആരംഭിക്കുമെന്ന് ആർ.ടി.ഒ. ഇ. മോഹൻദാസ് അറിയിച്ചു.

സേവനങ്ങൾക്ക് വരുന്നവർ നിർബന്ധമായും kerala.mvd സൈറ്റിൽ ഈ-ടോക്കൻ എടുത്ത ശേഷംമാത്രമേ പരിശോധനയ്ക്ക് ഹാജരാകാവൂ.

ഈ-ടോക്കൻ എടുക്കാത്ത വാഹനങ്ങൾ പരിശോധിക്കില്ല. വാഹന പരിശോധനയ്ക്ക് വരുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആർ.ടി.ഒ. അറിയിച്ചു.

Related Articles

Leave a Reply

Back to top button