Thamarassery

പോലീസ് നൈറ്റ് പെട്രേളിംഗ് ശക്തമാക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി

താമരശ്ശേരി:താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്നാം തോട് ജംക്ഷനിൽ പ്രവർത്തിക്കുന്ന എൻ.സി ഹോളോബ്രിക്സ് കമ്പനി, പ്രിവ്യൂ ബിൽഡിഗ് മെറ്റീരിയൽസ്‌ എന്നീ സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായ നാൽ രാത്രി കാലങ്ങളിൽ മോഷ്ടാക്കൾക്ക് വിലസാനുള്ള അവസ്ഥയാനുള്ളത്.

വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച വ്യാപകമായതിനാൽ പോലീസ് നൈറ്റ് പെട്രേളിംഗ് ശക്തമാക്കണമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി ചുങ്കംയൂനിറ്റ് ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡൻറ് ചന്തു മാസ്റ്റർ, പി.എം സാജു,ഷമീർ എടവലം, നിയാസ്, ജലീൽ തച്ചംപൊയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button