Koodaranji

കൂടരഞ്ഞി ടൗൺ സൗന്ദര്യവത്കരണപദ്ധതിക്ക് തുടക്കമായി

കൂടരഞ്ഞി: കൂടരഞ്ഞി ടൗണിനെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്തത്തിൽ പുച്ചെടികൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയിക്ക് തുടക്കമായി.
പരിപാടിയുടെ ഭാഗമായി ചർച്ച് റോഡിൽ നൂറ് മീറ്ററോളം ദൂരത്തിൽറോഡിനിരുവശത്തും പൂച്ചെടികൾ സ്ഥാപിച്ചു.

വ്യാപാരികൾക്കാണ്ചെടിച്ചട്ടികൾ പരിചരിക്കാനുള്ള ചുമതല അതത് കടകൾക്കു മുമ്പിലുള്ളത് അവർ തന്നെ പരിചരിക്കുന്ന രീതിയിലാണ് ചെടിച്ചട്ടികൾസ്ഥാപിച്ചിരിക്കുന്നത്.
അങ്ങാടിയിലെ വ്യാപാരി രജീഷ് പൂച്ചട്ടികൾ സമ്മാനിച്ചു തുടർന്നും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും സഹായത്തോടുകൂടി ടൗണിൽ ചെടിച്ചട്ടികൾ വെച്ച് മനോഹര മാക്കാനാണ് പദ്ധതി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റിന്റെ ചുമതലയുള്ള മേരി തങ്കച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് പാതിരിപറമ്പിൽ അധ്യക്ഷനായി.ജോസ് തോമസ് മാവറ,ജയേഷ് സ്രാമ്പിക്കൽ,സജി പെ ണ്ണാപറമ്പിൽ,ഇമിൽ മാത്യു, മിനി മാത്യു,ഷാജി ജോർജ്, കെ.എം. മുനീർ, മാത്യു പുലിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button