Mukkam

വയോജനസുരക്ഷാ ദൗത്യവുമായി മുക്കം ജനമൈത്രി പോലീസ്

മുക്കം: മോഷണം പിടിച്ചുപറി തുടങ്ങിയവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തനിച്ചു താമസിക്കുന്നവർക്കും വൃദ്ധ ദമ്പതികൾക്കും സുരക്ഷാ നിർദേശവും ബോധവത്കരണവുമായി ജനമൈത്രി പോലീസ് വീടുകളിലെത്തി.

ആവശ്യം വരുമ്പോൾ സഹായത്തിന് പോലീസിനെ വിളിക്കാനുള്ള ഫോൺ നമ്പറുകളും വീട്ടുകാർക്ക് കൈമാറി. ആശ വർക്കർ, ആർ.ആർ.ടി. വൊളന്റിയർ എന്നിവരുമൊത്താണ് പോലീസ് വീടുകൾ സന്ദർശിച്ചത്.

മുക്കം നഗരസഭയിലെ 14-ാം ഡിവിഷനിൽ ജനമൈത്രി പോലീസ് സബ് ഇൻസ്പക്ടർ പി.അസ്സയിൻ, ആർ.ആർ.ടി. വൊളന്റിയർ ഷിബു, ആശ വർക്കർ പി.സാബിറ എന്നിവരടങ്ങുന്ന സംഘമാണ് വീടുകൾ കയറി ബോധവത്കരണം നടത്തിയത്.

Related Articles

Leave a Reply

Back to top button