Local

ചുരത്തിൽ ആംബുലൻസ് ഡ്രൈവറെ തടഞ്ഞു നിർത്തി മർദിച്ചതായി പരാതി

അടിവാരം:വയനാട് ചുരത്തിൽ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെ ചുരത്തിലെ ഏഴാം വളവിന് സമീപത്ത് വച്ച് രോഗിയെ ഇറക്കി വയനാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്ന സുൽത്താൻ ബത്തേരിയിലെ അലിഫ് ICU ആംബുലൻസിന്റെ പിറകിൽ ഫോർച്ചൂണർ കാർ വന്നിടിക്കുകയും, പിന്നീട് കാർ യാത്രക്കാർ പുറത്തിറങ്ങി ആംബുലൻസ് ഡ്രൈവർ അജേഷിനെ മർദിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ സാരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ അജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.ഫോർച്യൂണർ കാറും യാത്രികരെയും താമരശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Back to top button