Mukkam

വിവാഹസമ്മാനം പാലിയേറ്റീവിന് നൽകി സമൂഹത്തിന് മാതൃകയായി നവവധു.

കൊടിയത്തൂർ: വിവാഹസമ്മാനം സാന്ത്വന പരിചരണത്തിന് നൽകി സമൂഹത്തിന് മാതൃകയായി നവവധു. കൊടിയത്തൂർ സ്വദേശി റിട്ട. തഹസിൽദാർ ചാലേരിക്കണ്ടി എ.എം. അബ്ദുസലാം, എം.പി. റംല ബീഗം ദമ്പതികളുടെ മകൾ ജസ്നിയാണ് വിവാഹച്ചടങ്ങിൽ വരൻ വധുവിന് നൽകുന്ന വിവാഹസമ്മാനമായ രണ്ട് ലക്ഷം രൂപയുടെ ‘മഹർ’ നാട്ടിലെ പാലിയേറ്റീവിന് കൈമാറിയത്.

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും ചർച്ചയാകുന്ന സമയത്താണ് സമൂഹം കണ്ടുപഠിക്കേണ്ട ഈ സത്‌കർമം. മകളുടെ മാതൃകാ പ്രവൃത്തിയെ മാതാപിതാക്കളും പിന്തുണച്ചു. വരനും കുടുംബവും ഒപ്പംനിന്നു. ജസ്നി വിദ്യാർഥിയായിരിക്കുമ്പോഴേ നാട്ടിലെ പാലിയേറ്റീവ് പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു.

കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ വൊളന്റിയർമാരായ എ.എം. മുഹമ്മദ് ബഷീർ, ടി.കെ. അബൂബക്കർ, ഇ. മായിൻ എന്നിവർ ചേർന്ന് ജസ്നിയിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി

Related Articles

Leave a Reply

Back to top button