Kodanchery
വേളംകോട് സെന്റ് ജോർജജസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനാ വാരാചരണം ആചരിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജജസ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വോളന്റിയേഴ്സ് വായനവാരം സജീവമായി ആചരിച്ചു.വായനാവാരത്തോടനുബന്ധിച്ച് പ്രധാനമായും പുതുതായി ആറ് ചിട്ടപ്പെടുത്തലുകൾ നല്കിക്കൊണ്ട് തങ്ങളുടെ വായനാ ശീലത്തിനു വോളണ്ടിയേഴ്സ് പുതിയ തലങ്ങൾ സൃഷ്ടിച്ചു.
ഹോം ലൈബ്രറി സെറ്റ് ചെയ്ത് കൊണ്ടു ആരംഭിച്ച ആഘോഷത്തിൽ ഇഷ്ടപ്പെട്ട പുസ്തകം ശബ്ദത്തിൽ വായിച്ചും, വായിക്കാനൊരു പുതിയ സ്ഥലം കണ്ടെത്തിയും, ഇഷ്ടപ്പെട്ട പുസ്തകങ്ങൾക്ക് സ്പെഷ്യൽ ബാസ്ക്കറ്റ് ഒരുക്കിയും, സ്വന്തമായി ബുക്ക് മാർക്ക് ഉണ്ടാക്കിയും, ഇഷ്ടപ്പെട്ട പുസ്തകത്തിന്റെ അനുഭവം ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരോട് പങ്കുവച്ചും വായനാവാരം ചിട്ടയോടെ ആഘോഷിച്ചു.







